താമരത്തിളക്കം; മണിപ്പൂരിലും ഗോവയിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഗോവയിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ് രംഗത്തെത്തി. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് നേതാക്കൾ അനുമതി യാണ് വാർത്തകൾ

Update: 2022-03-10 07:04 GMT
Editor : abs | By : Web Desk
Advertising

ഗോവയിലും മണിപ്പൂരിലും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി 40 സീറ്റുകളുള്ള ഗോവയിൽ 19 സീറ്റിലും 60 സീറ്റുള്ള മണിപ്പൂരിൽ 26 സീറ്റിലുമാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. ഗോവയിൽ ആദ്യ ഘട്ടത്തിൽ മുന്നിലായിരുന്ന കോൺഗ്രസ് നിലവിൽ 12 സീറ്റിലാണ് മുന്നേറുന്നത്. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നുണ്ട്.

കോൺഗ്രസിന് കൈ കൊടുക്കാതെ ഗോവ

നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവ ബിജെപിക്കൊപ്പം തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സൂചനകൾ. ഗോവയിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കുമെന്ന് ബിജെപി നേതാവ് വിശ്വജിത് റാണ പറഞ്ഞു. ഗോവയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരെയും പുറത്ത് നിന്നുള്ളവരെയും ഗോവയിലെ ജനങ്ങൾ തിരസ്‌കരിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയുമാണ് അവർ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഗോവയിൽ കന്നിയങ്കത്തിനിറങ്ങിയ തൃണമൂൽ കോൺഗ്രസ്  മൂന്നിടത്താണ്  മുന്നേറുന്നത്. രണ്ടിടത്ത് ആംആദമിയും നാലിടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് മൂന്ന് വരെ സീറ്റുകൾ പിടിക്കുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എംജിപിയുമായിട്ട് സഖ്യത്തിലാണ് അവർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യം പിടിക്കുന്ന സീറ്റുകൾ നിർണായകമാകും.

2017ലെ തെരെഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാൽ ചെറു പാർട്ടികളുടെ അടക്കം പിന്തുണ നേടാൻ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സർക്കാർ ഉണ്ടാക്കി. അതിനുശേഷം രണ്ട് വർഷം കഴിഞ്ഞ് കോൺഗ്രസിലെ 15 എം എൽ എമാർ ബി ജെ പിയിൽ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോൺഗ്രസ് അരയും തലയും മുറുക്കി ഇറങ്ങിയിരുന്നത്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഗോവയിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ് രംഗത്തെത്തി. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് നേതാക്കൾ അനുമതി തേടിയതായാണ് വാർത്തകൾ. വൈകുന്നേരം 3 മണിക്കാണ് ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരിക്കുന്നത്.

മണിപ്പൂർ, വീണ്ടും ബിജെപ്പിക്കൊപ്പം ?

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന സൂചനകൾ വരുന്നു. 60 സീറ്റുകളുള്ള മണിപ്പൂരിൽ 26 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 11 സീറ്റിൽ ലീഡ് ചെയത് കോൺഗ്രസും 9 ഇടത്ത് എൻപിപിയും ലീഡ് ചെയ്യുന്നു. എൻപിഎഫ് ആറ് സീറ്റിലും മറ്റുള്ളവർ 8 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ഒക്രം ഇബോബി സിംഗ് തൗബൽ മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി എൻ ബിരേൻ സിങ് മുന്നിലാണ്

2017​ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടിയ ബി.ജെ.പി നാല്​ വീതം സീറ്റുകളുള്ള നാഗാ പീപ്പിൾസ്​ ഫ്രണ്ട്​, നാഷണൽ പീപ്പിൾസ്​ പാർട്ടി എന്നിവയുമായി ചേർന്ന്​ അധികാരത്തിൽ വരികയായിരുന്നു. ലോക്​ ജനശക്​തി പാർട്ടി, തൃണമൂൽ കോൺഗ്രസ്​ എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബി.ജെ.പിക്ക്​ പിന്തുണ നൽകി. അതേസമയം, ഇത്തവണ ബി.ജെ.പി ഒറ്റക്കാണ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News