കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവം: നാല് പേർ അറസ്റ്റിൽ; മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്

അക്രമകാരികൾക്കൊപ്പമായിരുന്നു പൊലീസെന്ന് ഇരകളിൽ ഒരാള്‍ ആരോപിച്ചു

Update: 2023-07-21 00:55 GMT
Editor : Lissy P | By : Web Desk
Manipur Horror,Manipur Horror: 4 Arrested Over Video Showing Kuki,കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവം: നാല് പേർ അറസ്റ്റിൽ; മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്,
AddThis Website Tools
Advertising

ഇംഫാല്‍: മണിപ്പൂരിൽ കുക്കി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിൽ ഇതുവരെ നാല് പേർ അറസ്റ്റിൽ. മെയ്തെയ് വിഭാഗത്തിൽ പെട്ടവരാണ് അറസ്റ്റിലായത്. പെൺകുട്ടികളെ നഗ്നരായി നടത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായത്. ബാക്കിയുള്ള പ്രതികളെ കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

അക്രമകാരികൾക്കൊപ്പമായിരുന്നു പൊലീസെന്ന് ഇരകളിൽ ഒരാള്‍ ആരോപിച്ചു. വീടിനടുത്ത് നിന്ന് തങ്ങളെ ഒപ്പം കൂട്ടിയ പൊലീസ് റോഡില്‍ ആള്‍ക്കൂട്ടത്തിനടുത്ത് വിട്ട് ആക്രമണത്തിന് അവസരം ഒരുക്കിയെന്നും ഇര ഒരു മാധ്യമത്തോട് പ്രതികരിച്ചു.സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍ രംഗത്ത് എത്തി. ചുരാചന്ദ്പുരിൽ ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്.  

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News