മണിപ്പൂർ കലാപം: മോറെയിലെ പൊലീസ് വിന്യാസത്തിനെതിരെ കുകി സ്ത്രീകളുടെ പ്രതിഷേധം

മണിപ്പൂർ കലാപ വിഷയത്തിൽ കേന്ദ്ര സർക്കാറിന് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ചർച്ച ചെയ്യുന്ന തീയതി ഇന്ന് പ്രഖ്യാപിക്കും.

Update: 2023-07-31 00:50 GMT
Advertising

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിലെ മോറെയിലേക്ക് കൂടുതൽ പൊലീസിനെ അയച്ചതിനെതിരെ കുകി സ്ത്രീകളുടെ പ്രതിഷേധം തുടരുന്നു. മോറെയിലെ മെയ്തെയ്കളുടെ വീടുകൾ തീയിട്ടത്തിന് പിന്നാലെ സുരക്ഷ വർധിപ്പിക്കുന്നതിന്റ ഭാഗമായാണ് കൂടുതൽ പോലീസിനെ വിന്യസിക്കാം സർക്കാർ തീരുമാനിച്ചത്. എന്നാൽ നാനൂറിലധികം വരുന്ന സ്ത്രീകൾ പൊലീസിനെ തടഞ്ഞു. 

മോറെ പട്ടണത്തിൽ കുകി- സോക്കാണ് ആധിപത്യം. സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഗവർണർ അഭ്യർഥിച്ചു. അതേ സമയം മണിപ്പൂരിന് പിന്നാലെ മ്യാൻമറിൽ നിന്ന് അനധികൃതതമായി എത്തിയവരുടെ വിരലടയാളം രേഖപ്പെടുത്താൻ മിസോറാം സർക്കാരും നടപടി തുടങ്ങി.

മണിപ്പൂർ കലാപ വിഷയത്തിൽ കേന്ദ്ര സർക്കാറിന് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ ചർച്ച ചെയ്യുന്ന തീയതി ഇന്ന് പ്രഖ്യാപിക്കും. എല്ലാ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷമാണ് തീയതി പ്രഖ്യാപിക്കുന്നത്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. അവിശ്വാസ പ്രമേയം ചർച്ച ചെയ്ത ശേഷം മതി ബാക്കി നടപടികൾ എന്നതാണ് പ്രതിപക്ഷ നിലപാട്. മണിപ്പൂർ സന്ദർശിച്ച പ്രതിപക്ഷ എംപിമാർ അവിടുത്തെ സാഹചര്യം പാർലമെന്റിൽ വിവരിക്കാൻ ശ്രമിച്ചേക്കും. അതേസമയം, ഡൽഹി സർവീസ് ഓർഡിനൻസ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News