മെഹുൽ ചോക്‌സി ബെൽജിയത്തിൽ അറസ്റ്റിൽ; നടപടി ഇന്ത്യയുടെ ആവശ്യപ്രകാരം
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ചോക്സിക്കെതിരെ സിബിഐയും ഇഡിയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Update: 2025-04-14 02:50 GMT


ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്‌നവ്യാപാരി മെഹുൽ ചോക്‌സി ബെൽജിയത്തിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണ് നടപടി.
സിബിഐയുടെ അപേക്ഷയിൽ ശനിയാഴ്ചയാണ് ചോക്‌സിയെ ബെൽജിയം പൊലീസ് അറസ്റ്റ് ചെയ്തത്. 2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയുടെ അറസ്റ്റ്. നിലവിൽ ഇയാൾ ജയിലിലാണെന്ന് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ചോക്‌സ് ഭാര്യ പ്രീതിക്കൊപ്പം ബെൽജിയത്തിൽ താമസിച്ചുവരികയായിരുന്നു.