മോദി ഇറ്റലിയില്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും
ഒക്ടോബര്‍ 30,31 തിയതികളിലാണ് റോമിലാണ് ഉച്ചകോടി നടക്കുന്നത്
പതിനാറാമത് ജി-20 സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി റോമിലെത്തി.ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രഗിയുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 30,31 തിയതികളിലാണ് റോമിലാണ് ഉച്ചകോടി നടക്കുന്നത്. റോമിലെത്തുന്ന പ്രധാനമന്ത്രി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡ്രോഗിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും. കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഇതാദ്യമായാണ് ജി-20 നേതാക്കള്‍ ഉച്ചകോടിക്കായി പരസ്പരം ഒത്തുകൂടുന്നത്. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും സമ്മേളനത്തിൽ പ്രധാന ചർച്ചയാവും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ജി-20 സമ്മേളനത്തിൽ സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള നിർദേശങ്ങളും പ്രധാനമന്ത്രി പങ്കുവയ്ക്കും.
റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് നിര്‍ണായക കൂടിക്കാഴ്ച.12വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി റോമിലെത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ ഇറ്റലി സന്ദർശനം കൂടിയാണിത്. റോമിൽ നിന്ന് ബ്രിട്ടണിലേക്ക് പോകുന്ന മോദി ഗ്ലാസ് ഗോയിൽ നടക്കുന്ന കോപ്പ് 26 സമ്മേളനത്തിലും പങ്കെടുക്കും.