കോവിഡിന് ശേഷം മോദിയുടെ ആദ്യ വിദേശയാത്ര; മൂന്നു ദിവസത്തെ സന്ദർശനത്തിനായി യു.എസ്സിൽ

യു.എൻ പൊതുസഭയിലും ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും

Update: 2021-09-23 05:28 GMT
Advertising

കോവിഡ് മഹാമാരി വന്നതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ്സിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി എത്തിയത്.

യു.എൻ പൊതുസഭയിലും 24 ന് ക്വാഡ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. പൊതുസഭയിൽ 25 നാണ് മോദിയുടെ പ്രസംഗം. 24 ന് യു.എസ് പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ നിന്ന് വാക്‌സിൻ കയറ്റുമതി തുടരാൻ ചർച്ചയുണ്ടാകുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. മേഖലയിലെ സുരക്ഷ വിഷയങ്ങളും ചർച്ചയാകും. വൈറ്റ് ഹൗസിൽ വൈസ് പ്രസിഡൻറ് കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തും.

അഞ്ചു അന്താരാഷ്ട്ര കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി ചർച്ച നടത്തും. ഇന്ത്യയിൽ നിക്ഷേപം നടത്തുകയോ നടത്താൻ ശേഷിയുള്ളതോ ആയ സെമികണ്ടക്ടർ വയർലെസ് ടെക്‌നോളജി നിർമാതാക്കളായ ക്വാൽ കോം, പുതുക്കാവുന്ന ഊർജ്ജ സംരഭകരായ ഫസ്റ്റ് സോളാർ, സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബ്, ജനറൽ ആറ്റോമിക്‌സ് ആൻഡ് ഇൻവസ്റ്റ്‌മെൻറ് മാനേജ്‌മെൻറ് കമ്പനി ബ്ലാക്ക് സ്‌റ്റോൺ ഗ്രൂപ്പ് തുടങ്ങിയവയുടെ സി.ഇ.ഒമാരുമായണ് മോദി കൂടിക്കാഴ്ച നടത്തുക.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പ്രധാനമന്ത്രിയുടെ കൂടെയുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News