'ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായം'; വഖഫ് ബില്ലിനെതിരെ മുസ്‌ലിം വ്യക്തിനിയമ ബോർഡ്‌

'തെറ്റുകൾ മറച്ചുവെക്കാൻ നാട്ടിൽ വെറുപ്പിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു'

Update: 2025-04-04 13:40 GMT
Editor : നബിൽ ഐ.വി | By : Web Desk
ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായം; വഖഫ് ബില്ലിനെതിരെ മുസ്‌ലിം വ്യക്തിനിയമ ബോർഡ്‌
AddThis Website Tools
Advertising

ന്യൂഡൽഹി: എതിർപ്പുകൾ അവഗണിച്ച് വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെതിരെ മുസ്‌ലിം വ്യക്തിനിയമ ബോർഡ് രാജ്യവ്യാപക പ്രതിഷേധം നടത്തും. ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായവും നാണക്കേടുമാണ് കേന്ദ്രനടപടിയെന്നും തെറ്റുകൾ മറച്ചുവെക്കാൻ നാട്ടിൽ വെറുപ്പിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്‌ പറഞ്ഞു.

വഖഫ് സ്വത്തുക്കൾ നശിപ്പിക്കുന്ന ഈ നിയമം മുസ്‌ലിംകൾക്ക് സ്വീകാര്യമല്ലെന്നും ബില്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. ഈ ഏകാധിപത്യ മനോഭാവം ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ലെന്നും ബോർഡ്‌ കൂട്ടിച്ചേർത്തു.

വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. അഹമ്മദാബാദിലും കൊൽക്കത്തയിലും നടന്ന പ്രതിഷേധങ്ങളിൽ നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി, ലഖ്നൗ, സംഭൽ എന്നിവിടങ്ങളിൽ പൊലീസ് വിന്യാസം വർധിപ്പിച്ചു. പ്രതിഷേധം തടയാൻ ജാമിഅ മില്ലിയ സർവ്വകലാശാലയുടെ ഗേറ്റ് അധികൃതർ അടച്ചു. അകത്ത് കടന്ന വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധിച്ചു. 

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News