ലൈംഗിക പീഡനത്തിനിരയായ 15കാരി യുട്യൂബില്‍ നോക്കി പ്രസവിച്ചു; കുഞ്ഞിനെ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം

Update: 2023-03-06 05:32 GMT
Editor : Jaisy Thomas | By : Web Desk
Youtube

പ്രതീകാത്മക ചിത്രം

AddThis Website Tools
Advertising

നാഗ്പൂര്‍: ലൈംഗിക പീഡനത്തിനിരയായ 15 വയസുകാരി യുട്യൂബ് നോക്കി പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ്  പറഞ്ഞു. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി കുടുംബത്തോടെ മറച്ചുവച്ചിരുന്നു. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് കുട്ടി കുടുംബത്തോട് പറഞ്ഞത്. ഗര്‍ഭം രഹസ്യമാക്കി വച്ച പെണ്‍കുട്ടി യുട്യൂബില്‍ ഇതു സംബന്ധിച്ച വീഡിയോകള്‍ കണ്ടിരുന്നു. മാര്‍ച്ച് 2നാണ് ഒരു പെണ്‍കുട്ടിക്ക് ജന്‍മം നല്‍കിയത്. തുടര്‍ന്ന് നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. മൃതദേഹം ഒരു ബോക്സില്‍ ഒളിപ്പിച്ചു.

വീട്ടിൽ തിരിച്ചെത്തിയ അമ്മ പെൺകുട്ടിയോട് കാര്യം തിരക്കിയപ്പോള്‍ തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പെണ്‍കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News