നരേന്ദ്രമോദി യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തും

നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം

Update: 2023-07-12 11:02 GMT
Editor : banuisahak | By : Web Desk
Advertising

ദുബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കും.ഈ മാസം 15ന് അബുദാബിയിലെത്തും . ഫ്രാൻസിൽ നിന്നാണ് മോദി യു എ ഇയിൽ എത്തുക . യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി മോദി സുപ്രധാന ചർച്ച നടത്തും. അഞ്ചാം തവണയാണ് മോദി യുഎഇ സന്ദർശിക്കുന്നത്.

നാളെ ഡൽഹിയിൽ നിന്ന് മോദി ഫ്രാൻസിലേക്ക് പുറപ്പെടും. രണ്ടുദിവസത്തെ പരിപാടികളാണ് ഫ്രാൻസിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രാൻസ് പര്യടനം 14ആം തീയതിയോടെ പൂർത്തിയാക്കി 15ആം തീയതി രാവിലെ അബൂദബിയിൽ മോദി വിമാനമിറങ്ങും.

നേരത്തെ ഒരു സമഗ്ര സാമ്പത്തിക കരാർ യുഎഇയും ഇന്ത്യയും ഒപ്പുവെച്ചിരുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കരാർ ഒപ്പിട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും കയറ്റിറക്കുമതി രംഗത്ത് ഗണ്യമായ നേട്ടങ്ങളാണ് ഉണ്ടായത്. ഇതിന്റെ തുടർനടപടികളാകും മോദിയും യുഎഇ പ്രസിഡന്റും ചർച്ച ചെയ്യുക. കൂടാതെ, ഊർജം, പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്തുന്നത് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനങ്ങളും ഉണ്ടായേക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News