കേരളത്തിന് പുതിയ ഗവർണർ; ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി എത്തിയേക്കും

ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ളവർക്കും മാറ്റം ഉണ്ടായേക്കും

Update: 2024-10-17 05:39 GMT
കേരളത്തിന് പുതിയ ഗവർണർ; ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി എത്തിയേക്കും
AddThis Website Tools
Advertising

തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ​ഗവർണർമാർ മാറും. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി എത്തിയേക്കും. നാവിക സേന മുൻ മേധാവി കൂടിയായ ദേവേന്ദ്ര കുമാർ നിലവിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറാണ്. പുതിയ ജമ്മു കശ്മീർ ലെഫ്റ്റനന്റ്ഗവർണറായി റാം മാധവ് എത്തിയേക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ളവർക്കും മാറ്റം ഉണ്ടായേക്കും.

ജാർഖണ്ഡ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമായിരിക്കും ​ഗവർണർക്ക് മാറ്റം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിക്കാത്ത ചില ബിജെപി നേതാക്കളെയും ​ഗവർണർ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കാലാവധി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

Web Desk

By - Web Desk

contributor

Similar News