കോവിൻ ആപ്പിൽ നിന്നും വിവരങ്ങൾ ചോർന്നിട്ടില്ല: കേന്ദ്രം
Update: 2022-01-21 16:47 GMT
കോവിഡ് വാക്സിൻ ബുക്ക് ചെയ്യുന്നതിനായി നിർമ്മിച്ച കോവിൻ ആപ്പിൽ നിന്നും വിവരങ്ങൾ ചോർന്നെന്ന വാർത്തകൾ തള്ളി കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
" കോവിൻ ആപ്പിലെ വിവര ചോർച്ചയെ സംബന്ധിച്ച്: ഞങ്ങൾ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ വിവര ചോർച്ച ആപ്പുമായി ബന്ധപ്പെട്ടല്ലെന്നാണ് കണ്ടെത്തൽ. " - മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.
കോവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന് ഓൺലൈനിൽ ലഭ്യമാണെന്ന തരത്തിലുള്ള വാർത്തകളും തെറ്റാണെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു.
News Summary : No Data Leaked From Co-WIN Portal, It Is Safe And Secure: Centre