ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

കോൺഗ്രസസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക നീളുന്ന തെലങ്കനായിൽ ഇന്ന് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയെത്തും

Update: 2023-10-31 01:08 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: നിയസമഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് മുതൽ സൂക്ഷ്മപരിശോധന. നവംബര്‍ 17നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. കോൺഗ്രസസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക നീളുന്ന തെലങ്കനായിൽ ഇന്ന് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയെത്തും.

തെരഞ്ഞെടുപ്പ് തിയതി അടുത്ത സാഹചര്യത്തിൽ ശക്തമായ പ്രചാരണത്തിലാണ് മുന്നണികൾ. ഭരണം നിലനിര്‍ത്താനുള്ള അഭിമാന പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെ രംഗത്തിറക്കി കൊണ്ടുള്ള പ്രചാരണമാണ് ബി.ജെ.പി മധ്യപ്രദേശില്‍ നടത്തുന്നത്. എന്നാല്‍, സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയം ഉയര്‍ത്തി ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. നവംബര്‍ 17നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

തെലങ്കാനയിൽ ഇതുപാർട്ടികളുമായുള്ള സംഖ്യചർച്ചകൾ വഴിമുട്ടിയത്തോടെയാണ് കോൺഗ്രസ്‌ അന്തിമസ്ഥാനാർഥി പട്ടിക പ്രഖ്യാപനം വൈകുന്നത്. താൻ ജീവനോടെ ഇരിക്കും വരെ തെലങ്കാന സമാധാനപ്രിയ-മതേതര സംസ്ഥാനമായി തുടരുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. ജുക്കാലിൽ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു, ക്രിസ്ത്യൻ, മുസ്‍ലിം വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിച്ച് കാണാനാണ് ബി.ആർ.എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Summary: Deadline for submission of nomination papers for second phase polls in Chhattisgarh and Madhya Pradesh ends

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News