കോര്‍പറേറ്റ് നികുതി; ആദ്യ പത്തില്‍ അദാനിയുടെ ഒരു കമ്പനി പോലുമില്ല
ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) എന്ന കമ്പനിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ചത്
Update: 2023-04-01 08:07 GMT
ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി കഴിഞ്ഞ വര്‍ഷം ഫോബ്സ് ലിസ്റ്റില്‍ ഗൗതം അദാനി ഇടംപിടിച്ചിരുന്നു. എന്നാല്‍ 2022ൽ രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകിയ 10 കമ്പനികളിൽ ഒന്നു പോലും അദാനിയുടെ ഉടമസ്ഥതയിലുള്ളതല്ല.
ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) എന്ന കമ്പനിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ചത്. 1404 മില്യണ്‍ ഡോളറാണ് ടിസിഎസ് നികുതിയായി നല്‍കിയത്. തൊട്ടുപിന്നില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 937.7 മില്യണ്‍ ഡോളറാണ് റിലയന്‍സ് നികുതിയടച്ചത്. ഐസി.ഐസി.ഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്,ഐറ്റിസി,ബജാജ് ഫിനാന്‍സ് എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റു കമ്പനികള്‍.