ഓണ്‍ലൈന്‍ ക്ലാസിനായി മൊബൈല്‍ നെറ്റ്‍വര്‍ക്ക് തേടി കുന്നിന് മുകളില്‍ കയറിയ വിദ്യാര്‍ഥി വീണ് മരിച്ചു

ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് ദാരുണ സംഭവം

Update: 2021-08-18 15:51 GMT
Advertising

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് തേടി കുന്നിന്‍മുകളില്‍ കയറിയ 13കാരന്‍ വഴുതി വീണ് മരിച്ചു. ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് ദാരുണ സംഭവം. ആന്‍ഡ്രിയ ജഗരംഗയാണ് മരിച്ചത്.

പന്ദ്രഗുഡ ഗ്രാമത്തിലാണ് ആന്‍ഡ്രിയ താമസം. കട്ടക്കിലെ മിഷണറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആന്‍ഡ്രിയ. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ആണ്. എല്ലാ ദിവസവും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി, ഇന്നലെ മൊബൈല്‍ നെറ്റ്‍വര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സമീപത്തെ കുന്നിന്‍റെ മുകളിലേക്ക് പോയത്.

കനത്ത മഴ പെയ്തിരുന്നു. തുടര്‍ന്ന് കുന്നിന് മുകളില്‍ നിന്ന് ബാലന്‍സ് തെറ്റി കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തുള്ള പദ്മപുര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലാണ് എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News