പുതിയ ചരിത്രമെഴുതാനൊരുങ്ങി ഒല
2021ലാണ് ഒല ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിച്ചത്
മുംബൈ: ഇന്ത്യൻ ഇലക്ട്രിക് വാഹനവിപണിയിൽ സ്വന്തമായ ഇടം കണ്ടെത്തിയ കമ്പനിയാണ് ഒല. വിവിധി സെഗ്മെന്റുകളിൽ സ്കൂട്ടറുകളെത്തിച്ച് വാഹനാരാധകരെ അമ്പരിപ്പിച്ച കമ്പനി പുതിയൊരു ചുവടുവെപ്പിനൊരുങ്ങുകയാണ്.
ഐപിഒയിലൂടെ 5,500 കോടി രൂപ സമാഹരിക്കാനാണ് ഒലയുടെ തീരുമാനം. ഇതോടെ ഐ.പി.ഒ നടത്തുന്ന ആദ്യ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയാകും ഒല.സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍ ഓഫർ ഫോർ സെയിലിലുടെ (ഒ.എഫ്.എസ്) 4.73 കോടി ഓഹരികള്‍ വില്‍ക്കും. ഒല സെബിക്ക് സമര്‍പ്പിച്ച കരട് ഐപിഒ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐപിഒ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതുവർഷാരംഭത്തിൽ തന്നെ നടക്കുമെന്നാണ് സൂചന.2021ലാണ് ഒല ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിച്ചത്. 2023 ജനുവരി മുതല്‍ ഡിസംബര്‍ 21 വരെ 2,52,647 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വിറ്റഴിച്ചത്. 2022-ല്‍ 1,09,395 യൂനിറ്റാണ് വിറ്റത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2,630.9 കോടി രൂപയായിരുന്നു.