ഡിസംബറില്‍ ഒല വിറ്റത് 25,000 ഇലക്ട്രിക് സ്കൂട്ടറുകള്‍

2022 കലണ്ടർ വർഷത്തിൽ ഒലയുടെ മൊത്തം വിൽപന 1.50 ലക്ഷമാണ്.

Update: 2023-01-03 05:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല കഴിഞ്ഞ മാസം വിറ്റത് 25,000 ഇലക്ട്രിക് സ്കൂട്ടറുകള്‍. 2022 കലണ്ടർ വർഷത്തിൽ ഒലയുടെ മൊത്തം വിൽപന 1.50 ലക്ഷമാണ്.

കഴിഞ്ഞ മാസം ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ 30 ശതമാനം വിപണി വിഹിതം തങ്ങൾക്കുണ്ടായിരുന്നതായി ഒല അവകാശപ്പെടുന്നു.മാത്രമല്ല, രാജ്യത്തുടനീളം ഇതിനകം തന്നെ 100 എക്സ്പീരിയൻസ് സെന്‍ററുകള്‍ പ്രവർത്തിക്കുകയും 2023 മാർച്ച് അവസാനത്തോടെ 100 കൂടി ആരംഭിക്കുകയും ചെയ്യുന്ന വിപുലീകരണ പാതയിലാണ് കമ്പനി."ആഗോള ഇവി ഹബ്ബായി മാറുന്നതിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ തുടക്കമാണെന്ന് 2022 എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.ഇന്ത്യയുടെ ഇവി വിപണിയുടെ യഥാർഥ സാധ്യതകൾ കഴിഞ്ഞ വർഷം ഞങ്ങൾക്ക് കാണിച്ചുതന്നെങ്കിൽ, അടുത്ത വർഷം രാജ്യത്ത് ഇവികൾക്കായി ഫ്ളഡ്ഗേറ്റുകൾ തുറക്കാൻ ഒരുങ്ങുകയാണ്'' ഒല ഇലക്ട്രികിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. ഒല ഇപ്പോൾ രാജ്യത്തെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ഇവി കമ്പനിയാണ്...അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ഇലക്ട്രിക് സ്കൂട്ടറുകൾക്കായി Move OS 3.0 സോഫ്റ്റ്വെയർ അപ്ഡേറ്റ് പുറത്തിറക്കിയിരുന്നു. ഹൈപ്പർ ചാർജിംഗ്, ബ്ലൂടൂത്ത് കോളിംഗ്, പാർട്ടി മോഡ്, റൈഡിംഗ് മൂഡ്, അഡ്വാൻസ്ഡ് റീ-ജനറേഷൻ, പ്രോക്‌സിമിറ്റി ലോക്ക്/അൺലോക്ക്, ഹിൽ-ഹോൾഡ് കൺട്രോൾ തുടങ്ങിയ നിരവധി സവിശേഷതകൾ അടങ്ങിയതാണ് ഈ അപ്‍ഡേറ്റ്. 2025 ഓടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങളും ഇലക്ട്രിക്കായിരിക്കുമെന്നും 2030 ൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകളും ഇലക്ട്രിക്ക് ആയിരിക്കുമെന്നും ഒല നേരത്തെ അറിയിച്ചിരുന്നു.

നിലവിൽ എസ്-1 എയർ, എസ്-1, എസ്-1 പ്രോ എന്നീ മോഡലുകളാണ് ഒല വിപണിയിലിറക്കിയിരിക്കുന്നത്. 84,999 നാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ആരംഭിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News