സനാതന ധർമ വിഷയം ആദ്യം ഉയർത്തിയത് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്: കോൺഗ്രസ്

ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ പറയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഹിന്ദുമതത്തിലെ വിവേചനത്തെ കുറിച്ച് മോഹൻ ഭാഗവത് സംസാരിച്ചിരുന്നതായി പവൻ ഖേര പറഞ്ഞു.

Update: 2023-09-18 06:01 GMT
Advertising

ഹൈദരാബാദ്: സനാതന ധർമവുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമിട്ടത് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ പറയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഹിന്ദുമതത്തിലെ വിവേചനത്തെ കുറിച്ച് മോഹൻ ഭാഗവത് സംസാരിച്ചിരുന്നതായി പവൻ ഖേര പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനതന ധർമവുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമിട്ടത് ആർ.എസ്.എസ് മേധാവിയാണ്. 2000 വർഷം നീണ്ട ചൂഷണത്തെക്കുറിച്ച് 15 ദിവസം മുമ്പ് തന്നെ അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തിൽ വിവേചനം നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. സമൂഹത്തിൽ വിവേചനമുള്ളിടത്തോളം കാലം സംവരണം തുടരണമെന്ന് ഭാഗവത് പറഞ്ഞതായും പവൻ ഖേര ചൂണ്ടിക്കാട്ടി.

ഈ മാസം ആദ്യത്തിൽ നാഗ്പൂരിൽ നടന്ന പരിപാടിയിലാണ് സംവരണ വിഷയത്തിൽ മോഹൻ ഭാഗവത് പ്രതികരിച്ചത്. കൂടെയുള്ളവരെ നാം പിന്നിൽ നിർത്തിയെന്നും 2000 വർഷമായി അവരെ ശ്രദ്ധിക്കുന്നില്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു. അവർക്ക് തുല്യത കൈവരുന്നത് വരെ സംവരണം പോലുള്ള മാർഗങ്ങൾ തുടരേണ്ടതുണ്ട്. ഭരണഘടന പ്രകാരമുള്ള സംവരണം നൽകുന്നതിന് ആർ.എസ്.എസ് എല്ലാവിധ പിന്തുണയും നൽകുമെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News