ശ്രീനഗറിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

ഡ്രോൺ സാന്നിധ്യം ഇന്നലെയും കണ്ടെത്തിയതോടെ കർശന ജാഗ്രതയിലാണ് ജമ്മുവും പരിസര പ്രദേശങ്ങളും

Update: 2021-06-29 03:20 GMT
ശ്രീനഗറിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു
AddThis Website Tools
Advertising

ശ്രീനഗർ പരിംപോരയിൽ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. മൂന്ന് ഭീകരർ ഇവിടെ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഒരു കമ്മാന്റന്റടക്കം മൂന്ന് സി.ആർ.പി.എഫ് ജവാൻമാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഇന്നലെ അറസ്റ്റിലായ ലഷ്‌കർ-ഇ-തോയിബ ഭീകരൻ നദീം അബ്രാറിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഡ്രോൺ സാന്നിധ്യം ഇന്നലെയും കണ്ടെത്തിയതോടെ കർശന ജാഗ്രതയിലാണ് ജമ്മുവും പരിസര പ്രദേശങ്ങളും. നേരിട്ട് എത്താതെ ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കാണ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News