ഓര്‍ത്തോഡ്ക്‌സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കം: ഹൈക്കോടതി സിംഗിൾബഞ്ച് ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി
ആറു പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവാണ് കോടതി റദ്ദാക്കിയത്


ന്യൂഡൽഹി: ഓര്‍ത്തോഡ്ക്‌സ്-യാക്കോബായ സഭാ പള്ളിത്തര്‍ക്കത്തിൽ ഹൈക്കോടതി സിംഗിൾബഞ്ച് ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ആറു പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവാണ് കോടതി റദ്ദാക്കിയത്. കോടതിയലക്ഷ്യ ഹരജികൾ ഹൈക്കോടതി പരിഗണിക്കണമെന്നും നിർദേശം നൽകി.
സംസ്ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന ഒരു തീരുമാനമാണ് സുപ്രിംകോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത് ആറു പള്ളികള്‍ ജില്ലാ കലക്ടര്‍മാര്‍ ഏറ്റെടുക്കണം എന്നായിരുന്നു. 2017ലെ സുപ്രിംകോടതി വിധി അനുസരിച്ചുള്ള നടപടിയാണ് ഹൈക്കോടതി മുന്നോട്ട് കൊണ്ടുപോയത്.
ഓര്‍ത്തോഡ്ക്‌സ് വിഭാഗത്തിന് യാക്കോബ വിഭാഗം പള്ളികള്‍ കൈമാറണം എന്നുള്ള വിധി നടപ്പാകാതെ വന്നപ്പോഴായിരുന്നു ആറു പള്ളികള്‍ ജില്ലാ കലക്ടര്‍മാര്‍ ഏറ്റെടുക്കണം എന്ന തീരുമാനം ഹൈക്കോടതി അറിയിച്ചത്.