ഒ.ടി.ടി പ്ലാറ്റ്ഫോം ഉള്ളടക്കത്തില്‍ നിയന്ത്രണമില്ല, അവ രാജ്യത്തെ നശിപ്പിക്കുമെന്ന് ആര്‍.എസ്.എസ് തലവന്‍

നാഗ്​പൂരിൽ വിജയദശമി ആഘോഷങ്ങളിൽ ​പ​ങ്കെടുത്ത്​ സംസാരിക്കവെയാണ് മോഹന്‍ ഭാഗവതിന്‍റെ പരാമര്‍ശം.

Update: 2021-10-15 06:04 GMT
Advertising

ഒ.ടി.ടി പ്ലാറ്റ്​ഫോം ഉള്ളടക്കത്തിന്​ യാതൊരു നിയന്ത്രണങ്ങളു​മില്ലെന്ന് ആർ.എസ്​.എസ് തലവൻ മോഹൻ ഭഗവത്. കോവിഡ്​ മഹാമാരിക്ക്​ ശേഷം ഓരോ കൊച്ചുകുട്ടിയുടെയും കൈയിൽ മൊബൈൽ ഫോൺ ലഭിച്ചു. അതിൽ അവർ കാണുന്നവയ്ക്ക്​ നിയന്ത്രണങ്ങളില്ലെന്നും അവ​ രാജ്യത്തെ നശിപ്പിക്കുമെന്നുമാണ് പരാമര്‍ശം.

മഹാരാഷ്​ട്രയിലെ നാഗ്​പൂരിൽ വിജയദശമി ആഘോഷങ്ങളിൽ ​പ​ങ്കെടുത്ത്​ സംസാരിക്കവെയായിരുന്നു മോഹന്‍ ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ്​ ജനറൽ കോബി ശോശാനിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർധിച്ചു. പാകിസ്താനിൽ തോക്കുപയോഗത്തിന്​ പരിശീലനം നൽകുന്നു. ചില അതിർത്തി രാജ്യങ്ങൾ അവ ​പ്രോത്സാഹിപ്പിക്കുന്നുണ്ട്.​ ഇത്തരം പണം ഇന്ത്യയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുകയാണെന്നും ആർ.എസ്​.എസ് തലവൻ ആരോപിച്ചു. 

രഹസ്യ സ്വഭാവമുള്ള, ബിറ്റ്​കോയിൻ പോലുള്ള അനിയന്ത്രിതമായ കറൻസികൾക്ക്​ രാജ്യങ്ങളുടെ സമ്പദ്​ വ്യവസ്​ഥയെ അസ്ഥിരപ്പെടുത്താനും ഗുരുതര വെല്ലുവിളികൾ ഉയർത്താനും സാധിക്കും. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്, അതിലൂടെ ഭാരതീയ മൂല്യങ്ങള്‍ക്കും വിശ്വാസങ്ങൾക്കുമെതിരായ ആക്രമണങ്ങളെ ചെറുക്കാനാകുമെന്നും സർക്കാർ നടപടികൾക്കായി സമൂഹം കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News