അമൃത് സറിൽ വീണ്ടും പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തി
ലഹരിക്കടത്തിന് ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നത്
Update: 2022-12-26 03:01 GMT


പഞ്ചാബിലെ അമൃത് സറിൽ വീണ്ടും പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രി അതിർത്തി കടന്നെത്തിയ ഡ്രോൺ രജതൽ ഗ്രാമത്തിൽ കണ്ടെത്തിയത്. ലഹരിക്കടത്തിന് ഉപയോഗിച്ചതാണെന്ന് സംശയിക്കുന്നത്. ഇന്നലെ രാത്രി 7.35 ഓടെയാണ് പാക് ഡ്രോൺ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുവരുന്നത് ബി.എസ്.എഫ് കണ്ടത്.
തുടർന്ന് ഇതുമായി ബന്ധപ്പെട്ട പരിശോധന് അമൃത്‌സർ കേന്ദ്രീകരിച്ച് പലയിടങ്ങളിലും നടന്നു. പിന്നീട് ഇന്ന് പുലർച്ചയോടെ ഡ്രോൺ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തിലധികം ഡ്രോണുകൾ ഇന്ത്യൻ അതിർത്തി കടന്നുവന്നിരുന്നു. ഇതിൽ പലതും ഹെറോയിനുമായാണ് വന്നത. ഉത്തരേന്ത്യൽ അതിശൈത്യം തുടരുന്ന സാഹചര്യൽ മൂടൽ മഞ്ഞ് മുതലെടുത്താണ് ഡ്രോണുകൾ അതിർത്തി കടന്നത്