പഞ്ചാബിൽ വീണ്ടും പാക്ക് ഡ്രോൺ
വെടിയുതിർത്തതിനെ തുടർന്ന് ഡ്രോൺ പാക് അതിർത്തിയിലേക്ക് മടങ്ങി
അമൃത്സർ: പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ നിന്ന് വീണ്ടും ഡ്രോൺ കണ്ടെത്തി. വെടിയുതിർത്തതിനെ തുടർന്ന് ഡ്രോൺ പാക് അതിർത്തിയിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം അമൃത്‌സറിൽ ലഹരിയുമായി എത്തിയ പാക് ഡ്രോൺ വെടിവെച്ചിട്ടിരുന്നു. ഡ്രോണിൽ നിന്ന് രണ്ട് കിലോ ഹെറോയിനും കണ്ടെത്തിയിരുന്നു. ബി.എസ്.എഫാണ് ഡ്രോണ്‍ വെടിവെച്ചിട്ടത്.
A drone entering from the Pakistan side has been intercepted by troops in the Gurdaspur sector. On being fired, the drone returned to Pakistan. Search operation underway: BSF Punjab Frontier
— ANI (@ANI) April 28, 2023
ഗോതമ്പുപാടത്ത് വീണ ഡ്രോണില്‍ ബി.എസ്.എഫും കൌണ്ടര്‍ ഇന്‍റലിജന്‍സും സംയുക്തമായി തെരച്ചില്‍ നടത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. നേരത്തെയും പാക് ഡ്രോണുകളില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടുണ്ട്. ഫെബ്രുവരി 2നും മാര്‍ച്ച് 28ന് അമൃത്സറില്‍ നിന്ന് സമാനമായ രീതിയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടിരുന്നു.