യാത്ര വൈകുമെന്നറിയിച്ചതിന് പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ; വീഡിയോ

സഹിൽ കഡാരിയ എന്നയാളാണ് പൈലറ്റിനെ മർദിച്ചതെന്നാണ് വിവരം. ഇയാൾക്കെതിരെ ഇൻഡിഗോ പരാതി നൽകി

Update: 2024-01-15 04:29 GMT
Passenger Hits Pilot Announcing Flight Delay In Delhi
AddThis Website Tools
Advertising

ന്യൂഡൽഹി: യാത്ര വൈകുമെന്നറിയിച്ചതിന് പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. ഡൽഹിയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ ഫ്‌ളൈറ്റിലാണ് സംഭവം. സഹിൽ കഡാരിയ എന്നയാളാണ് പൈലറ്റിനെ മർദിച്ചതെന്നാണ് വിവരം. ഇയാൾക്കെതിരെ ഇൻഡിഗോ പരാതി നൽകിയിട്ടുണ്ട്. 

ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പറന്ന 6E-2175 എന്ന വിമാനത്തിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. 7.40 ആയിരുന്നു വിമാനം പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരുന്ന സമയം. എന്നാൽ കനത്ത മൂടൽമഞ്ഞ് മൂലം ഇത് ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റി. ഇത് യാത്രക്കാരെ അറിയിക്കുന്നതിനിടെയാണ് ഒരു യാത്രക്കാരൻ ഓടിയെത്തി പൈലറ്റിനെ അടിച്ചത്.

ഫ്‌ളൈറ്റ് പുറപ്പെടാൻ വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുന്നതിനിടെ യാത്രക്കാരൻ ഓടിവന്ന് പൈലറ്റിനെ അടിക്കുന്നതും തുടർന്ന് തർക്കമുണ്ടാകുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സംഭവം നടന്നയുടൻ തന്നെ ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു.

ഫ്‌ളൈറ്റ് വൈകിയത് കൊണ്ടു തന്നെ പുതിയ ക്യാബിൻ ക്രൂ ആയിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News