മോദി - ബിൽഗേറ്റ്സ് അഭിമുഖത്തിന് സംപ്രേഷണ അനുമതിയില്ല
അഭിമുഖം വോട്ടർമാരെ സ്വാധീനിക്കുമെന്നും പെരുമാറ്റചട്ട ലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അനൗദ്യോഗികമായി അറിയിച്ചു
Update: 2024-04-13 04:35 GMT


ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സുമായുള്ള അഭിമുഖത്തിന് ദൂരദർശനിലും ആകാശവാണിയിലും സംപ്രേഷണ അനുമതി ഇല്ല. അഭിമുഖം വോട്ടർമാരെ സ്വാധീനിക്കുമെന്നും പെരുമാറ്റചട്ട ലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അനൗദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യയിലെത്തിയ ബില്‍ഗേറ്റ്സ് ന്യൂഡല്‍ഹിയിലെ വസതിയില്‍ വച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) മുതൽ കാലാവസ്ഥ വ്യതിയാനം, സ്‌ത്രീ ശാക്തീകരണം തുടങ്ങി നിരവധി നിർണായക വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തിയിരുന്നു.