ത്രിപുരയിലെ വര്‍ഗീയ ആക്രമണങ്ങളെ കുറിച്ച് ട്വീറ്റ് ചെയ്ത 68 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി

തഹരീഖ് ഫറോഗ് ഇസ്‌ലാമിലെ നാല് അംഗങ്ങൾക്കെതിരെയും യുഎപിഎ ചുമത്തി

Update: 2021-11-06 11:31 GMT
Advertising

ത്രിപുരയിലെ വർഗീയ ആക്രമണങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്ത 68 പേർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ആരാധനാലയങ്ങൾ തകർത്തതിന് പിന്നാലെ സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. അക്കൗണ്ടുകൾ എത്രയും വേഗം നീക്കം ചെയ്യാൻ ട്വിറ്ററിനോട് ത്രിപുര പൊലീസ് ആവശ്യപ്പെട്ടു.

വർഗീയ അതിക്രമങ്ങൾ അന്വേഷിക്കാൻ ത്രിപുരയിലെത്തിയ ഡൽഹിയിലെ മുസ്‌ലിം എൻജിഒ അംഗങ്ങൾക്കെതിരെയും യുഎപിഎ ചുമത്തി. ഡൽഹിയിലെ മുസ്‌ലിം എൻജിഒ തഹരീഖ് ഫറോഗ് ഇസ്‌ലാമിലെ നാല് അംഗങ്ങൾക്കെതിരെയാണ് കേസെടുത്തത്. നാലു പേരെയും ധർമനഗർ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കേസിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും എൻജിഒ കത്ത് എഴുതി. വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന തഹരീഖ് ഫറോഗ് ഇസ്‌ലാം ദേശീയ പ്രസിഡന്‍റ് പീർ ഖമർ ഗനി ഉസ്മാനി ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ്.

രണ്ടു ദിവസം മുമ്പ് ത്രിപുരയിലെ ആക്രമണങ്ങള്‍ പുറത്തുകൊണ്ടുവന്ന വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങളായ പിയുസിഎല്ലിന്‍റെ അഭിഭാഷകന്‍ മുകേഷിനും എന്‍സിഎച്ച്ആര്‍ഒയിലെ അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറിക്കുമെതിരെ ത്രിപുര പൊലീസ് യുഎപിഎ പ്രകാരം കേസെടുത്തിരുന്നു. നവംബര്‍ 10നകം വെസ്റ്റ് അഗര്‍ത്തല പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവാനാണ് രണ്ട് അഭിഭാഷകരോടും ആവശ്യപ്പെട്ടിട്ടുള്ളത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News