പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; നടൻ പ്രകാശ് രാജിന് ഇ.ഡി സമൻസ്
ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു പ്രകാശ് രാജ്
Update: 2023-11-23 14:24 GMT
കൊച്ചി: പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ നടൻ പ്രകാശ് രാജിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ചോദ്യം ചെയ്യലിന് ചെന്നൈ ഓഫീസിൽ ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിർദേശം. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു പ്രകാശ് രാജ്. നൂറ് കോടിയുടെ നിക്ഷേപ തട്ടിപ്പാണ് പ്രണവ് ജ്വല്ലറിയിൽ നടന്നതെന്നാണ് കേസ്. തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ജ്വല്ലറി ഗ്രൂപ്പിന്റെ ശാഖകളിൽ ഈ മാസം 20 ന് ഇ.ഡി റെയ്ഡുകൾ നടന്നിരുന്നു. അന്ന് കണക്കിൽപ്പെടാത്ത 24 ലക്ഷം രൂപയും 12 കിലോ സ്വർണാഭരണങ്ങളും രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
അതേസമയം, പ്രകാശ് രാജിന്റെ ബി.ജെ.പി വിരുദ്ധ നിലപാടുകൾ നേരത്തെ തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ട് ഇപ്പോഴുള്ള നീക്കം ബി.ജെ.പിയുടെ പക പോക്കലാണെന്നും ആരോപണം ഉയരുന്നുണ്ട്.