മൂന്നുവയസുകാരിയെ പീഡിപ്പിച്ച മൂന്നാം ക്ലാസുകാരൻ കസ്റ്റഡിയിൽ; സോഷ്യൽ മീഡിയയുടെ ദുരുപയോഗമെന്ന് പൊലീസ്

പ്രതിയായ മൂന്നാം ക്ലാസുകാരൻ പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് ലൈംഗികാതിക്രമം നടത്തിയത്

Update: 2024-12-18 06:36 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: പൂനെയിലെ കോന്ധ്‌വയിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒമ്പത് വയസുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടികളുടെ കുടുംബം അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു. പ്രതിയായ ആൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പെൺകുട്ടിയുടെ വീടിന് സമീപമാണ് ലൈംഗികാതിക്രമം നടന്നതെന്നും പൊലീസ് കണ്ടെത്തി. 

സംഭവത്തിന് ശേഷം പെൺകുട്ടി വിവരങ്ങൾ അമ്മയോട് പറഞ്ഞു. ഇതിന് ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ കുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി പിന്നീട് ജാമ്യത്തിൽ വിട്ടു. സോഷ്യൽ മീഡിയയുടെ ദുരുപയോഗമാണ് കാരണമെന്ന് പൊലീസ് പറയുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News