'ജാതി വ്യവസ്ഥ ബ്രാഹ്മണരുടെ വരദാനം, എല്ലാ സനാതന ഹിന്ദുക്കളുടെയും പൂർവ്വികർ ബ്രാഹ്മണർ'; മോഹൻ ഭാഗവതിനെ വിമർശിച്ച് പുരി ശങ്കരാചാര്യ

''ഐക്യരാഷ്ട്ര സഭയിലെ പ്രശ്‌നങ്ങൾ പോലും പരിഹരിക്കാൻ വരുന്നത് ഞങ്ങളുടെ അടുത്തേക്കാണ്''

Update: 2023-02-10 07:08 GMT
Editor : Lissy P | By : Web Desk
Advertising

ജഗദൽപൂർ: ദൈവമല്ല, പുരോഹിതന്മാരാണ് ജാതിയും വിഭാഗങ്ങളും സൃഷ്ടിച്ചതെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിനെതിരെ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി രംഗത്ത്. ഛത്തീസ്ഗഡിലെ ജഗ്ദൽപൂർ ജില്ലയിൽ ഒരു മതസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് പുരി ശങ്കരാചാര്യ സ്വാമി മോഹൻ ഭാഗവതിനെ വിമർശിച്ചത്.

'വർണസമ്പ്രദായം ബ്രാഹ്മണരുടെ മാത്രം വരദാനമാണ്'. എല്ലാ സനാതന ഹിന്ദുക്കളുടെയും പൂർവ്വികർ ബ്രാഹ്മണർ മാത്രമാണെന്നും സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. 'ആദ്യത്തെ ബ്രാഹ്മണന്റെ പേര് ബ്രഹ്മാജി എന്നാണ്. നിങ്ങൾ വേദഗ്രന്ഥങ്ങൾ പഠിക്കണം. ലോകത്തിലെ എല്ലാ ശാസ്ത്രങ്ങളും കലകളും വിശദീകരിക്കുന്നത് ബ്രാഹ്മണർ മാത്രമാണ്. സനാതന സമ്പ്രദായം അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് സമ്പ്രദായമാണ് ഉണ്ടാകേണ്ടത്? അദ്ദേഹം ചോദിച്ചു.

ജാതികളും വിഭാഗങ്ങളും സൃഷ്ടിക്കുന്നതിൽ പുരോഹിതന്മാരാണ് ഉത്തരവാദികളെന്നും മോഹൻഭാഗവത് പറഞ്ഞിരുന്നു.ശിരോണി രോഹിദാസിന്റെ 647 ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു മോഹൻഭാഗവതിന്റെ പരാമർശം. അതിനും മറുപടിയായി സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞിരുന്നു.

'ആർഎസ്എസിന് സ്വന്തമായി ഒരു പുസ്തകമോ പുസ്തകത്തെക്കുറിച്ചുള്ള അറിവോ ഇല്ല. വർണ്ണ സമ്പ്രദായം സൃഷ്ടിച്ചത് പണ്ഡിതന്മാരാണ്, വിഡ്ഢികളല്ല. ഇന്നും ലോകത്തിന്റെ പ്രശ്‌നം പരിഹരിക്കാൻ ആളുകൾ ഇന്ത്യയിലെ ബ്രാഹ്മണരുടെ അടുത്തേക്ക് വരുന്നു. ഐക്യരാഷ്ട്രസഭയുടെ എല്ലാ കുരുക്കുകളും ഞങ്ങളുടെ അടുത്തേക്ക് വരുന്നതിലൂടെ പരിഹരിക്കപ്പെടും,' സ്വാമി നിശ്ചലാനന്ദ സരസ്വതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സനാതന സമ്പ്രദായത്തിന്റെ അഭാവത്തിൽ യു.എസ്.എ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ബദൽ ജാതി സമ്പ്രദായം സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അമേരിക്ക ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ വർണ്ണ സമ്പ്രദായമില്ല, അത്തരം രാജ്യങ്ങളിൽ ബ്രാഹ്മണർ, വൈശ്യർ, ക്ഷത്രിയർ, ശൂദ്രർ തുടങ്ങിയവക്ക് ബദൽ സൃഷ്ടിക്കേണ്ടതുണ്ട?ന്നെും പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News