ആരിഫ്​ മുഹമ്മദ്​ ഖാന്​ മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരളത്തിന്റെ പുതിയ ഗവർണർ

ആഭ്യന്തര സെക്രട്ടറി അജയ്​ കുമാർ ഭല്ല മണിപ്പൂർ ഗവർണറാകും

Update: 2024-12-24 16:46 GMT
Advertising

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെ മാറ്റി. രാജേന്ദ്ര വിശ്വനാഥ്​ ആർലേകർ കേരളത്തിന്റെ പുതിയ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറാണ്​. ആരിഫ്​ മുഹമ്മദ്​ ഖാൻ പകരം ബിഹാറിന്റെ ചുമതലയേൽക്കും.

ഗോവയിലെ ബിജെപി നേതാവായ ആർലേകർ സ്​പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. കൂടാതെ 2021-2023 കാലയളവിൽ ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു.

ആഭ്യന്തര സെക്രട്ടറി അജയ്​ കുമാർ ഭല്ല മണിപ്പൂരിന്റെയും മുൻ സൈനിക മേധാവി ജനറൽ വി.കെ സിങ്​ മിസോറമിന്റെയും ഗവർണറാകും. ഒഡിഷ ഗവർണർ രഘുഭർ ദാസിന്റെ രാജിയും​ രാഷ്​ട്രപതി അംഗീകരിച്ചു. പകരം മിസോറമിലെ ഗവർണർ ഹരി ബാബു കമ്പംപട്ടിയെ ഒഡിഷ ഗവർണറായി നിയമിച്ചു. 

2019 സെപ്​റ്റംബർ ഒന്നിനാണ്​ ആരിഫ്​ മുഹമ്മദ്​ ഖാൻ കേരള ഗവർണറായി ചുമതലയേൽക്കുന്നത്​. നിരന്തരം സംസ്​ഥാന സർക്കാരിന്​ തലവേദന സൃഷ്​ടിച്ചിരുന്ന ഗവർണർ കൂടിയായിരുന്നു ഇദ്ദേഹം. നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാരും നേരിട്ട്​ ഏറ്റുമുട്ടിയിരുന്നു.  

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News