കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന; റേഷന്‍ വ്യാപാരികളുടെ രാപകല്‍ സമരം ഇന്നുമുതല്‍

ഇന്നലെയും മിനിഞ്ഞാന്നും അവധി കാരണം റേഷൻ കടകൾ തുറന്നിരുന്നില്ല

Update: 2024-07-08 01:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ റേഷൻ വ്യാപാരികൾ  സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് അഞ്ച് മണി വരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിലാണ് രാപകൽ സമരം.

കഴിഞ്ഞ ദിവസം മന്ത്രിമാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ  റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിഐടിയു നേതാവ് ടി പി രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. ഇന്നലെയും മിനിഞ്ഞാന്നും അവധി കാരണം റേഷൻ കടകൾ തുറന്നിരുന്നില്ല. ജൂലൈ മാസത്തെ റേഷൻ വിതരണവും ആരംഭിച്ചിട്ടില്ല. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News