'കല്യാണം കഴിക്കണം, അമ്മയ്ക്ക് നല്ല വിഷമമുണ്ട്'; രാഹുൽ ഗാന്ധിക്ക് ലാലുവിന്റെ ഉപദേശം

ലാലു പറഞ്ഞാൽ അതു നടക്കുമെന്ന് രാഹുൽ ചിരിയോടെ മറുപടി നൽകി

Update: 2023-06-24 04:10 GMT
Editor : Shaheer | By : Web Desk
Lalu Prasad tells Rahul Gandhi, RJD president Lalu Prasad Yadav advises Rahul Gandhi to get married, RJD president, Lalu Prasad advises Rahul Gandhi, Rahul Gandhi, Lalu Prasad Yadav
AddThis Website Tools
Advertising

പട്‌ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഉപദേശിച്ച് ആർ.ജെ.ഡി തലവൻ ലാലു പ്രസാദ് യാദവ്. പട്‌നയിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു ചിരിപടർത്തിയ ലാലുവിന്റെ ഉപദേശം. വിവാഹം കഴിക്കാത്തതിൽ അമ്മ സോണിയ ഗാന്ധി വലിയ വിഷമത്തിലാണെന്നും ലാലു ചൂണ്ടിക്കാട്ടി.

വിവാഹം കഴിക്കാനുള്ള തങ്ങളുടെ ഉപദേശം രാഹുൽ ഗൗനിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ലാലു വിഷയത്തിലേക്ക് കടന്നത്. 'എന്റെ ഉപദേശം ഇതുവരെ അനുസരിച്ചിട്ടില്ല. പറഞ്ഞത് കേൾക്കൂ, വിവാഹം കഴിക്കണം. വിവാഹത്തിന് കൂട്ടാക്കാത്തതു കാരണം താങ്കളുടെ അമ്മ വലിയ വിഷമത്തിലാണ്.'-ലാലു സൂചിപ്പിച്ചു.

'താങ്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്'-ലാലു തുടർന്നതോടെ കൂട്ടത്തിൽ ഒന്നാകെ ചിരിപടർന്നു. ചിരിയോടെയും നാണത്തോടെയുമായിരുന്നു രാഹുൽ ഇതിനോട് പ്രതികരിച്ചത്. താങ്കൾ അങ്ങനെ പറയുകയാണെങ്കിൽ അതു സംഭവിക്കുമെന്ന് ഒടുവിൽ രാഹുൽ മറുപടി നൽകുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെയും അദാനിക്കെതിരായ പോരാട്ടത്തെയുമെല്ലാം ലാലു പ്രകീർത്തിച്ചു. മോദിയുടെ കുർത്തയ്ക്കുള്ള മറുപടിയാണ് രാഹുലിന്റെ ടിഷർട്ടെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനവുമായാണ് ഇന്നലെ പട്‌നയിൽ നടന്ന നേതാക്കളുടെ യോഗം സമാപിച്ചത്. ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപനമുണ്ടായി. പ്രതിപക്ഷ പാർട്ടികളുടെ അടുത്തയോഗം ഷിംലയിൽ ജൂലൈ രണ്ടാം വാരം നടക്കും.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു ഇന്നലെ യോഗം ചേർന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ലാലുപ്രസാദ് യാദവ്, മമത ബാനർജി, അരവിന്ദ്ര് കെജ്രിവാൾ, ഭഗവന്ത് മൻ, ശരദ് പവാർ, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ്, മെഹബൂബ മുഫ്തി, ഉമർ അബ്ദുല്ല, ഡി. രാജ എന്നിവരെല്ലാം യോഗത്തിൽ സംബന്ധിച്ചു.

Summary: 'It's not too late, you must get married', RJD president Lalu Prasad Yadav advises Rahul Gandhi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News