മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് പെൺകുട്ടികൾ; വീഡിയോ വൈറൽ

റോഡിന് നടുവിൽ വെച്ച് ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്

Update: 2024-10-13 06:09 GMT
School girls thrashed the bus conductor for behaving rudely, latest news malayalam, മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് പെൺകുട്ടികൾ; വീഡിയോ വൈറൽ
AddThis Website Tools
Advertising

ഡൽ​ഹി: മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് വിദ്യാർഥിനികൾ. കണ്ടക്ടറുടെ തോന്ന്യാസത്തിന് ചെരിപ്പൂരി അടിച്ചാണ് പെൺകുട്ടികൾ മറുപടി നൽകിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് സംഭവം.

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ബസ് കണ്ടക്ടർ മോശമായി പെരുമാറിയതിനെ തുടർന്നാണ് പെൺകുട്ടികൾ ബസ് തടഞ്ഞുനിർത്തി ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് മർദിച്ചത്. റോഡിന് നടുവിൽ വെച്ച് ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ വൈറലായി. ഇതിനു പിന്നാലെ പെൺകുട്ടികളുടെ ധൈര്യത്തിനു ഇടപെടലിനും കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

സ്കൂൾ വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികൾക്കാണ് കണ്ടക്ടറിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. തങ്ങളുടെ ചെരിപ്പ് കൊണ്ട് കണ്ടക്ടറുടെ മുഖത്തേക്കും ശരീരത്തേക്കും പെൺകുട്ടികൾ ആഞ്ഞടിക്കുന്നത് വീഡിയോയിൽ കാണാം. ഇത്തരം പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അവർ പറയുന്നതും വീഡിയോയിലുണ്ട്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വീഡിയോയ്ക്ക് താഴെവന്നിരിക്കുന്ന കമന്റുകളും വൈറലായിട്ടുണ്ട്. പെൺകുട്ടികളായാൽ ഇങ്ങനെ വേണം, ഇങ്ങനെ ചെയ്യുന്നവർക്ക് ഇത്തരത്തിൽ തന്നെ മറുപടി നൽകണം, പെൺകുട്ടികൾ സമുഹത്തിന് മാതൃകയാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോക്കൊപ്പം വൈറലായിരിക്കുന്നത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News