ജീവനക്കാരുടെ കുറവ്; എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി

വൈകുന്നേരം 6 മണിയുടെ ഷാർജ വിമാനവും രാത്രി 10 മണിക്കുള്ള അബുദാബി വിമാനവുമാണ് റദ്ദാക്കിയത്

Update: 2024-07-01 07:12 GMT
Advertising

കോഴിക്കോട്: കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ രണ്ട് സർവ്വീസ് റദ്ദാക്കി. വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ കുറവ് മൂലമാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News