സോണിയയും പ്രിയങ്കയും ഖാർഗെയുടെ വസതിയിലെത്തി ആശംസയറിയിച്ചു
താഴേത്തട്ടിൽ പ്രവർത്തിച്ചുള്ള ഖാർഗെയുടെ പരിചയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു.
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെക്ക് ആശംസകളുമായി സോണിയാ ഗാന്ധിയും പ്രിയങ്കയും. ഖാർഗെയുടെ വസതിയിലെത്തിയാണ് ഇരുവരും ആശംസയറിയിച്ചത്. എതിർ സ്ഥാനാർഥിയായിരുന്ന ശശി തരൂരും ഖാർഗെയുടെ വസതിയിലെത്തി ആശംസയറിയിച്ചു.
താഴേത്തട്ടിൽ പ്രവർത്തിച്ചുള്ള ഖാർഗെയുടെ പരിചയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ഖാർഗെയുടെ നേതൃത്വത്തിൽ മുന്നോട്ടുപോകുമെന്നും പ്രിയങ്ക പറഞ്ഞു.
भारतीय राष्ट्रीय कांग्रेस के अध्यक्ष बनने पर श्री @kharge जी को हार्दिक शुभकामनाएं। मुझे पूरा विश्वास है कि राजनीतिक जीवन का आपका जमीनी अनुभव भारतीय राष्ट्रीय कांग्रेस की विचारधारा को मजबूती देगा।
— Priyanka Gandhi Vadra (@priyankagandhi) October 19, 2022
आपके नेतृत्व में संविधान व लोकतंत्र की रक्षा के लिए कांग्रेस संघर्ष जारी रखेगी।
Outgoing Congress President Smt. Sonia Gandhi met and congratulated newly elected Congress President Shri @kharge at his residence and extended her best wishes to him and his family. pic.twitter.com/nH9bhhnCdN
— Congress (@INCIndia) October 19, 2022
7897 വോട്ട് നേടിയാണ് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എതിർസ്ഥാനാർഥിയായ ശശി തരൂർ 1072 വോട്ട് നേടി. കാൽ നൂറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് പ്രസിഡന്റ് പദവിയിലെത്തുന്നത്.