സുഖ്‌വീന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഷിംലയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു

Update: 2022-12-11 10:21 GMT
Editor : afsal137 | By : Web Desk
Advertising

ഷിംല: ഹിമാചൽ പ്രദേശിന്റെ 15ാമത് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിങ് സുഖു അധികാരമേറ്റു. ഷിംലയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവർ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു.

ഞങ്ങൾ വളരെ സന്തുഷ്ടരാണെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പറഞ്ഞ പ്രതിഭാ സിങ്ങിന് രാഹുൽ ഗാന്ധി അഭിനന്ദനങ്ങൾ നേർന്നു.

ഇത് കോൺഗ്രസിനും ഹിമാചൽ പ്രദേശിലെ ജനങ്ങൾക്കും പുതിയ തുടക്കമാണ്. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരായ രാഹുൽ ഗാന്ധിയുടെ യാത്ര ഹിമാചലിൽ കൂടുതൽ ശക്തമാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

ഹിമാചൽ പ്രദേശിലെ 68 നിയമസഭാ സീറ്റുകളിൽ 40 സീറ്റുകൾ നേടിയാണ് ബിജെപിയിൽ നിന്ന് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. 'ഇത് ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. പാർട്ടി നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാൻ സുഖ്‌വീന്ദർ സുഖുവിന് കഴിയുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''കോൺഗ്രസ് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റാൻ സുഖുവിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഹിമാചൽ പ്രദേശിലെ ജനങ്ങൾ എന്നും കോൺഗ്രസിനെ പിന്തുണച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും,'' സച്ചിൻ പൈലറ്റ് പറഞ്ഞു.

സുഖ്വീന്ദർ സിംഗ് സുഖു നാലു തവണ എംഎൽഎയും കോൺഗ്രസിന്റെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാനുമായിട്ടുണ്ട്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ 58 കാരനായ സുഖ്‌വീന്ദറിനെ എംഎൽഎമാരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News