യോഗി സർക്കാറിൻ്റെ കാലത്തെ 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം

ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം നൽകിയത്

Update: 2023-08-12 05:28 GMT
Advertising

ന്യൂഡൽഹി: യോഗി ആദിത്യതനാഥ് സർക്കാറിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 2017 മുതലുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തൽസ്ഥിതതി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദേശം നൽകിയത്.

ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം നൽകിയത്. ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ആറു വർഷമായി യൂപിയിൽ നടന്ന 183 പൊലീസ് ഏറ്റുമുട്ടലിൽ കൊലപാതകങ്ങളിൽ മുൻ സുപ്രീം കോടതി ജഡ്ജിമാരുടെ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന അഡ്വ. വിശാൽ തിവാരി ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി നിർദേശം.

ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ മാർഗരേഖയ്ക്ക് സമാനമായ പൊതു മാർഗനിർദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ അറു വർഷത്തിനിടെ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.

ഏതൊക്കെ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നും ബെഞ്ച് നിർദേശിച്ചു. അതേസമയം നടപടികൾ വിശദീകരിച്ച് സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും ആതിഖിന്റെയും സഹോരന്റെയും കൊലപാതത്തിൽ സംസ്ഥാനം രൂപീകരിച്ച കമ്മീഷനുകളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും യൂ.പി അഡ്വ. ജനറൽ ബെഞ്ചിനെ അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News