ഹിജാബ് വിലക്ക്: സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് ഹരജികൾ പരിഗണിക്കും

പരീക്ഷ എഴുതാൻ കുട്ടികൾക്ക് സർക്കാർ കോളജുകളിൽ എത്തേണ്ടതുണ്ടെന്ന് അഭിഭാഷക മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി

Update: 2023-01-23 11:56 GMT
Advertising

ഡല്‍ഹി: ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയിലെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. ഇതിനായുള്ള നടപടി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

സുപ്രിംകോടതിയിൽ ഭിന്നവിധി ഉണ്ടായതിനെ തുടർന്ന് കർണാടകത്തിലെ സർക്കാർ കോളജുകളിൽ ഇപ്പോഴും ഹിജാബ് വിലക്ക് നിലനിൽക്കുകയാണെന്ന് മുതിർന്ന അഭിഭാഷകയായ മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. വിശ്വാസികളായ മിക്ക പെൺകുട്ടികളും സർക്കാർ കോളജ് വിട്ട് ഹിജാബ് അനുവദിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുകയാണ്. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന പരീക്ഷ എഴുതാൻ ഈ കുട്ടികൾക്ക് സർക്കാർ കോളജുകളിൽ എത്തേണ്ടതുണ്ട്. അതിനാൽ സുപ്രിംകോടതി വിഷയത്തിൽ ഇടപെടണമെന്ന് മീനാക്ഷി അറോറ ആവശ്യപ്പെട്ടു. രെജിസ്റ്റ്രിക്ക് ഇക്കാര്യത്തിൽ നിർദേശം നൽകുമെന്നും മൂന്നംഗ ബഞ്ചാണ്‌ ഹരജി പരിഗണിക്കേണ്ടതെന്നും ചീഫ്സ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ഥികള്‍ ആദ്യം കർണാടക ഹൈക്കോടതിയെയാണ് സമീപിച്ചത്. ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവച്ചു. തുടർന്നാണ് വിഷയം സുപ്രിംകോടതിയിലെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രിംകോടതിയിലെ രണ്ട് ജഡ്ജിമാരുടെ ബെഞ്ച് ഈ കേസിൽ ഭിന്നവിധി പുറപ്പെടുവിച്ചു, ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ഹിജാബ് വിലക്കിനെതിരെ വിധി പുറപ്പെടുവിച്ചു. തുടര്‍ന്നാണ് വിശാല ബെഞ്ചിന്‍റെ പരിഗണനയിലേക്ക് ഹരജികളെത്തുന്നത്. ഹരജികള്‍ പരിഗണിക്കുന്ന തിയ്യതി ഉടനെ തീരുമാനിക്കും.

Summary- The Supreme Court on Monday assured the petitioners in the Hijab case that a date would be fixed for a three-judge bench to hear the matter soon.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News