പാർലമെന്റിലെ പ്രതിഷേധം: നാല് എംപിമാരുടെയും സസ്‌പെൻഷൻ പിൻവലിച്ചു

സർക്കാരിന് നിരവധി ബില്ലുകൾ പാസാക്കാനുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി

Update: 2022-08-01 10:03 GMT
Advertising

ഡല്‍ഹി: ലോക്‌സഭയിൽ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്യം ടാഗോർ, ജ്യോതി മണി എന്നിവരുടെ സസ്‌പെൻഷന്‍ പിൻവലിക്കാനുള്ള പ്രമേയമാണ് പാസായത്. അതിനിടെ സർക്കാരിന് നിരവധി ബില്ലുകൾ പാസാക്കാനുണ്ടെന്ന് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

പാർലമെന്റിൽ പ്രതിഷേധിച്ചതിനാണ് നാല് കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്തത്. പ്ലക്കാർഡുകളുമായി സഭയിൽ വരില്ല എന്ന് ഉറപ്പ് നൽകണമെന്നും എങ്കിൽ എം പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 

updating

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News