വെള്ളിനാണയം, മധുരപലഹാരങ്ങൾ...ഭാരത് ജോഡോ സഹയാത്രികർക്ക് രാഹുലിന്റെ ദീപാവലി സമ്മാനം

ദീ​പാ​വ​ലി ഇ​ട​വേ​ള​ക്കു​ശേ​ഷം തെ​ല​ങ്കാ​ന​യി​ലെ മ​ഹ്​​ബൂ​ബ ന​ഗ​റി​ൽ​നി​ന്ന്​ വ്യാ​ഴാ​ഴ്ച യാ​ത്ര പു​ന​രാ​രം​ഭി​ക്കും

Update: 2022-10-26 04:56 GMT
Editor : Lissy P | By : Web Desk
വെള്ളിനാണയം, മധുരപലഹാരങ്ങൾ...ഭാരത് ജോഡോ സഹയാത്രികർക്ക് രാഹുലിന്റെ ദീപാവലി സമ്മാനം
AddThis Website Tools
Advertising

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രായിൽ തന്നോടൊപ്പമുള്ളവർക്ക് ദീപാവലി സമ്മാനം നൽകി രാഹുൽഗാന്ധി. യാത്രയിലുടനീളം അനുഗമിക്കുന്നവർക്കും ഡ്രൈവർമാർക്കുമാണ് ദീപാവലി ആശംസകൾ നേർന്ന് രാഹുൽ സമ്മാനങ്ങൾ നൽകിയത്. വെള്ളിനാണയം, മധുരപലഹാരങ്ങൾ,കത്ത് എന്നിവയടങ്ങുന്ന സമ്മാനമാണ് നൽകിയിരിക്കുന്നത്.

'മനോഹരമായ ഭാരത് ജോഡോ യാത്രയിൽ നമ്മൾ കൈകോർത്തുനടന്നു. ഇന്ത്യയുടെ യഥാർത്ഥ മൂല്യങ്ങളിലുള്ള വിശ്വാസം വിദ്വേഷത്തെ പരാജയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത് മുന്നോട്ടുള്ള പാതയെ പ്രകാശപൂരിതമാക്കുമെന്നും രാഹുൽ എഴുതിയ കത്തിൽ പറയുന്നു. സംസാരിക്കരുത്, അത് പ്രവർത്തിച്ചുകാണിക്കുക.  വാഗ്ദാനം ചെയ്യരുത്, അത് തെളിയിച്ച് കൊടുക്കുക....നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദീപാവലി ആശംസകൾ നേരുന്നു,' രാഹുലിന്റെ കത്തിൽ പറയുന്നു.

ഗാന്ധിയുടെ കത്ത് കോൺഗ്രസും ട്വീറ്റ് ചെയ്തു.' മനോഹരം... നിറഞ്ഞ സ്‌നേഹം. ഈ സമ്മാനം അവർ ഒരിക്കലും മറക്കില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത്. സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 3,570 കിലോമീറ്റർ 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നത്. ഭാ​ര​ത്​ ജോ​ഡോ യാ​ത്ര 48 ദി​വ​സം​കൊ​ണ്ട്​ മൂ​ന്നി​ലൊ​ന്ന്​ ദൂ​രം താ​ണ്ടി​ക്ക​ഴി​ഞ്ഞു. ദീ​പാ​വ​ലി ഇ​ട​വേ​ള​ക്കു​ശേ​ഷം തെ​ല​ങ്കാ​ന​യി​ലെ മ​ഹ്​​ബൂ​ബ ന​ഗ​റി​ൽ​നി​ന്ന്​ വ്യാ​ഴാ​ഴ്ച യാ​ത്ര പു​ന​രാ​രം​ഭി​ക്കും. 3570 കി​ലോ​മീ​റ്റ​ർ വ​രു​ന്ന യാ​ത്ര ഫെ​ബ്രു​വ​രി 20നും 25​നു​മി​ട​യി​ൽ​​ ക​ശ്മീ​രി​ലെ​ത്തും.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News