ഗുസ്തി താരങ്ങളെ പിന്തുണച്ച് കൂടുതൽ പേർ രംഗത്ത് വരുന്നതിൽ കേന്ദ്രത്തിന് ആശങ്ക

പ്രതികരിക്കാതെ കേന്ദ്രം

Update: 2023-12-24 01:56 GMT
Advertising

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങളടക്കം തിരിച്ചേൽപ്പിച്ചിട്ടും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. താരങ്ങളെ പിന്തുണച്ച് കൂടുതൽ പേർ രംഗത്ത് വരുന്നതിൽ കേന്ദ്രത്തിനു ആശങ്ക. സാക്ഷി മാലിക്കിനും ബജ്‌രംഗ് പൂനിയക്കുമെതിരെ ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ് രംഗത്ത് വന്നു.

എന്നാൽ വിഷയത്തിൽ കേന്ദ്ര കായികമന്ത്രി ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബ്രിജ് ഭൂഷന്‍റെ അടുപ്പക്കാര്‍ ഗുസ്തി ഫെഡറേഷനില്‍ തുടരില്ലെന്ന ഉറപ്പ് കേന്ദ്രസർക്കാർ പാലിച്ചില്ലെന്ന് താരങ്ങൾ ആരോപിക്കുന്നു. എന്നാൽ ഇവർക്കു പിന്തുണയുമായി കൂടുതൽ താരങ്ങൾ എത്തുന്നത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.

സാക്ഷിക്കും ,ബജ്റംഗിനും പിന്തുണ അറിയിച്ച് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ് പത്മശ്രീ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചു. അതേസമയം ഇരുവരെയും പൂര്‍ണമായി തള്ളി നിലവിലെ ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ് രംഗത്തെത്തി. അത്‌ലറ്റുകള്‍ ഗുസ്തിക്കായി തയാറെടുക്കുന്നുണ്ടെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവര്‍ക്ക് അതാകാമെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. 12 വര്‍ഷമായി താൻ ഗുസ്തി ഫെഡറേഷനിലുണ്ടെന്നും സഞ്ജയ് കുമാര്‍ സിങ് അയോധ്യയില്‍ പറഞ്ഞു .

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News