ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് നിത്യാനന്ദ റായി നേരത്തെ ലോക്‌സഭയെ അറിയിച്ചിരുന്നു
ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് നിത്യാനന്ദ റായി നേരത്തെ ലോക്‌സഭയെ അറിയിച്ചിരുന്നു. ചട്ടപ്രകാരം രാഷ്ട്രപതി ഒപ്പുവെച്ച നിയമം ആറ് മാസം കൊണ്ട് നിലവില്‍ വരണം. അതിനായില്ലെങ്കില്‍ സമയം നീട്ടി ചോദിക്കേണ്ടി വരും. ഇത് ആറാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമത്തിന്‍റെ ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് സമയം നീട്ടുന്നത്.
2019 ല്‍ പാര്‍ലമെന്‍റില്‍ പാസാക്കപ്പെടുകയും ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും 2020 ജനുവരി 10 മുതല്‍ പ്രാബല്യത്തിലാകുകയും ചെയ്തതാണ് പൗരത്വ നിയമ ഭേദഗതി. 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത സമുദായങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതാണ് നിയമം.