ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഇതു വരെ 75 ലക്ഷം പ്രതികരണങ്ങളാണ് ലഭിച്ചത്.

Update: 2023-07-28 12:16 GMT
Editor : anjala | By : Web Desk
Advertising

ഡൽ​ഹി: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് നിയമ കമ്മീഷൻ അറിയിച്ചു. ഇതു വരെ 75 ലക്ഷം പ്രതികരണങ്ങളാണ് ലഭിച്ചത്. നിർദ്ദേശങ്ങൾ സമർപ്പിക്കാനുളള സമയം നീട്ടില്ലെന്നും ലോകമ്മീഷൻ അറിയിച്ചു.

ജൂൺ 14ന് ആയിരുന്നു നിർദ്ദേശങ്ങൾ ക്ഷണിച്ചു കൊണ്ടുളള 22-ാമത് നിയമ കമ്മീഷൻ ഉത്തരവ് പുറത്തിറക്കിയത്. ഇതു വരെ 75 ലക്ഷത്തിലേറെ അഭിപ്രായങ്ങളാണ് വിവിധ സംഘടനകളിൽ നിന്ന് ലോ കമ്മീഷനു ലഭിച്ചത്. ഉടൻ റിപ്പോർട്ട് തയ്യാറാക്കുമെന്നും ഇത് കേന്ദ്രസർക്കാറിന് സമർപ്പിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

21-ാം നിയമ കമ്മീഷൻ ഈ വിഷയം പരി​ഗണിച്ചിരുന്നു. 2018 ആ​ഗസ്റ്റിലാണ് ഈ ലോ കമ്മീഷന്റെ കലാവധി അവസാനിച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുളള ഏക സിവിൽ കോഡ് ആവശ്യമില്ലെന്ന റിപ്പോർട്ടായിരുന്നു കമ്മീഷൻ സമർപ്പിച്ചത്.  

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News