അതിഥികളുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകള്‍ താമസസൗകര്യം ഒരുക്കണം; ഉത്തരവുമായി തമിഴ്നാട് സര്‍ക്കാര്‍
2019ലെ കെട്ടിട നിര്‍മാണ് ചട്ടവ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് നിര്‍ദേശം
ചെന്നൈ: അതിഥികളുമായെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളിലും ലോഡ്ജുകളിലും താമസ സൗകര്യങ്ങളൊരുക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍. ടോയ്‍ലറ്റ് സൗകര്യമുള്ള റൂം നല്‍കണമെന്നാണ് ഉത്തരവ്. 2019ലെ കെട്ടിട നിര്‍മാണ് ചട്ടവ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് നിര്‍ദേശം.
അതിഥികളുടെ വാഹനത്തിലെ ഡ്രൈവര്‍ക്ക് ഡോര്‍മിറ്ററിയില്‍ കിടക്കയുറപ്പാക്കണം. ഡോര്‍മിറ്ററിയില്‍ ഓരോ എട്ട് കിടക്കകള്‍ക്കും അനുസൃതമായി പ്രത്യേക ശൗചാലയങ്ങളുമുണ്ടാകണം. ഹോട്ടലല്ലെങ്കില്‍ ലോഡ്ജിന്‍റെ പരിസരത്തോ 250 മീറ്റര്‍ ചുറ്റളവിലോ വേണം ഡോര്‍മിറ്ററി ഒരുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.നിലവിലുള്ള ഹോട്ടലുകള്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കുകയോ വാടകക്ക് സ്ഥലം ഏര്‍പ്പാടാക്കുകയോ വേണമെന്നും ജൂൺ 28 ന് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഡ്രൈവര്‍മാര്‍ക്ക് അവരുടെ ജോലി പുനരാരംഭിക്കുന്നതിനു മുന്‍പ് ശരിയായ ഉറക്കവും വിശ്രമവും ഉറപ്പുവരുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം.
Tamil Nadu Government passes order making it mandatory for hotels and lodges to provide accommodation with toilets and bathrooms to the guest's driver(s). pic.twitter.com/UyCUWhopdh
— ANI (@ANI) July 5, 2023