ആന്ധ്രയില്‍ തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു

ആക്രമണം നടത്തുമ്പോൾ പ്രതികൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു

Update: 2023-08-04 03:49 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ചിറ്റൂര്‍: തക്കാളി വില കൂടിയപ്പോള്‍ തക്കാളി മോഷണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ചന്തയിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന കർഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കൊള്ളയടിച്ചു.

പാലമേനരു മാർക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജ് എന്ന കർഷകനെ അക്രമികൾ ബിയർ കുപ്പികൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.ആക്രമണം നടത്തുമ്പോൾ പ്രതികൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.പരിക്കേറ്റ കർഷകനെ നാട്ടുകാർ പുങ്ങന്നൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം ആദ്യം കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലെ ഫാമിൽ നിന്ന് രണ്ടര ലക്ഷം രൂപ വില മതിക്കുന്ന തക്കാളി മോഷണം പോയിരുന്നു. ബെംഗളൂരുവിൽ 2.5 ടൺ തക്കാളി കയറ്റിയ ട്രക്ക് തട്ടിയെടുത്തതിന് തമിഴ്‌നാട്ടിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിലോക്ക് 200 രൂപ നിരക്കിലാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നത്. വരുംദിവസങ്ങളില്‍ വില 300 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News