ജെപിസി യോഗത്തിലെ ബഹളം; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

നടപടി ജെപിസി യോഗത്തിലെ വാക്കുതർക്കത്തിന് പിന്നാലെ

Update: 2024-10-22 11:07 GMT
Trinamool MP Kalyan Banerjee suspended
AddThis Website Tools
Advertising

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി ജെപിസി യോഗത്തിൽ ബഹളം വെച്ച തൃണമൂൽ കോൺഗ്രസ് അംഗം കല്യാൺ ബാനർജിക്കെതിരെ നടപടി. ഒരു ദിവസത്തേക്ക് ജെപിസിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ടിഎംസി എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത്ത് ഗംഗോപാധ്യായയും തമ്മിലാണ് തർക്കമുണ്ടായത്. ചർച്ചക്കിടെ മേശപ്പുറത്ത് ഇരുന്ന ഗ്ലാസ്‌ വെള്ളക്കുപ്പിയെടുത്ത് മേശയിൽ അടിച്ച കല്യാൺ ബാനർജിയുടെ കയ്യിലും മുറിവേറ്റിരുന്നു.

കല്യാൺ ബാനർജിയും അഭിജിത് ​ഗം​ഗോപാധ്യായയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി എന്നാണ് റിപ്പോർട്ട്. വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് എംപിമാരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനാണ് ഇന്ന് യോഗം ചേർന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

Web Desk

By - Web Desk

contributor

Similar News