ഉത്തർപ്രദേശിന് പിറകേ ബംഗാൾ ഫ്‌ളൈഓവറുമായി ത്രിപുരയുടെ പരസ്യം; പരിഹാസവുമായി തൃണമൂൽ
ഇന്ത്യ ഒരൊറ്റ രാജ്യമെന്ന പരിഗണനയിലാണ് ചിത്രം ഉപയോഗിച്ചതെന്നു ത്രിപുര ബിജെപി വക്താവ് സുബ്രതാ ചക്രവർത്തി
ഉത്തർപ്രദേശിന് പിറകേ ബംഗാൾ ഫ്‌ളൈഓവറുമായി ത്രിപുരയുടെ പരസ്യം. പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ട്വിറ്ററിൽ നിന്നടക്കം പരസ്യം നീക്കം ചെയ്തിരിക്കുകയാണ്. ത്രിപുര സർക്കാർ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ മുദ്രവാക്യമെഴുത്ത് മത്സരത്തിന്റെ പോസ്റ്ററിലാണ് ബംഗാളിലെ സീൽദാഹ് ഫ്‌ളൈഓവറിന്റെ ചിത്രം ഉപയോഗിച്ചത്. 'മൈ ഗവ് ത്രിപുര' എന്ന ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലായിരുന്നു പോസ്റ്റർ പങ്കുവെച്ചിരുന്നത്.
Using pictures of Kolkata's famous Sealdah flyover to project the development of Tripura, is nothing but a recognition of Bengal's success in development.
— Trinankur Bhattacharjee (@TrinankurWBTMCP) December 11, 2021
First UP, now Tripura, waiting for the central government to showcase us falsely claiming as them! Bengal is the model. pic.twitter.com/8SitZjf8bQ
'ഈ റോഡുകൾ ത്രിപുരയിലേതാണെന്നാണോ ബിജെപി വാദിക്കുന്നത്, അവിടെ നല്ല റോഡുകളില്ലേ, ബിപ്ലബ് കുമാർ ഇത്രത്തോളം വികസനത്തെ അവഗണിച്ചോ?. ബംഗാളിലെ മമതാ ബാനർജിയുടെ വികസനം ബിജെപി നിരന്തരം മോഷ്ടിക്കുകയാണ്' തൃണമൂൽ കോൺഗ്രസ് നേതാവ് ട്വിറ്ററിൽ പരിഹസിച്ചു.
കൊൽക്കത്തയിലെ പ്രശസ്തമായ സീൽദാഹ് ഫ്‌ളൈഓവറിന്റെ ഫോട്ടോ ഉപയോഗിച്ച് ത്രിപുരയുടെ വികസനം കാണിക്കുന്നത് ബംഗാളിന്റെ വികസന ഗാഥ അംഗികരിക്കലാണെന്ന് ത്രിപുര തൃണമൂൽ കോൺഗ്രസ് കൺവീനർ സുബാൽ ഭൗമിക് ട്വിറ്ററിൽ പറഞ്ഞു. ആദ്യം യുപിയും ഇപ്പോൾ ത്രിപുരയും ഇക്കാര്യം അംഗീകരിച്ചെന്നും ഇനി കേന്ദ്ര സർക്കാറിനെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബംഗാൾ എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം കുറിച്ചു.
Is @BJP4Tripura claiming that these are their roads? Are there no well-maintained roads in Tripura? Has @BjpBiplab really NEGLECTED DEVELOPMENT to this extent?
— AITC Tripura (@AITC4Tripura) December 10, 2021
Ridiculous how BJP repeatedly steals from the #BengalModel to showcase @MamataOfficial's developmental work as theirs! https://t.co/1HkcsRs6G1
എന്നാൽ പ്രതിപക്ഷ കക്ഷികളുടെ നിഷേധാത്മ സ്വഭാവത്തെയാണ് വിമർശനം വ്യക്തമാക്കുന്നതെന്ന് ത്രിപുര ബിജെപി വക്താവ് സുബ്രതാ ചക്രവർത്തി പറഞ്ഞു. തിരക്കേറിയ റോഡുകളിലെ സുരക്ഷയെ കുറിച്ച് ദേശീയ തലത്തിലുള്ള മത്സരത്തിന്റെ പോസ്റ്ററായിരുന്നു അതെന്നും അവർ പറഞ്ഞു. ഇന്ത്യ ഒരൊറ്റ രാജ്യമെന്ന പരിഗണനയിലാണ് ചിത്രം ഉപയോഗിച്ചതെന്നും അവർ വ്യക്തമാക്കി. ഡിസൈൻ ചെയ്യുമ്പോൾ ലഭിച്ച ഫോട്ടോ ഉപയോഗിച്ചതാണെന്നും ദേശീയ മത്സരമായതിനാൽ എവിടെ നിന്നുള്ളതാണെന്ന് പരിഗണിച്ചിട്ടില്ലെന്നും ത്രിപുരയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
Today, the BJP @BjpBiplab's government in Tripura is using the image of Sealdah flyover in West Bengal as an example of development in Tripura.
— Meghna Ghosal AITC (@ItsYourMegh) December 11, 2021
So, @BJP4India will you later remove @narendramodi 's picture as the Prime Minister of India and use @MamataOfficial's picture? pic.twitter.com/a4DSd40efo
നേരത്തെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസന പദ്ധതികൾ വിശദീകരിച്ച് ' ട്രാൻസ്‌ഫോമിങ് ഉത്തർപ്രദേശ് അണ്ടർ യോഗി ആദിത്യനാഥ്' എന്ന തലക്കെട്ടിൽ ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന പരസ്യത്തിൽ ബംഗാൾ ഫ്‌ളൈഓവറിന്റെ ചിത്രം ടുത്തിയത് വിവാദമായിരുന്നു. തുടർന്ന് പരസ്യം പ്രസിദ്ധീകരിച്ച 'ദ ഇന്ത്യൻ എക്സ്പ്രസ്'ഖേദം പ്രകടിപ്പിച്ചിരുന്നു. പരസ്യത്തിലെ വിവാദ ചിത്രം അശ്രദ്ധമായി വന്നതാണെന്നും സംഭവിച്ച തെറ്റിൽ ഖേദം പ്രകടിപ്പിക്കുന്നുന്നുവെന്നും വിവാദ ചിത്രം പത്രത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കുമെന്നും പത്രം അറിയിക്കുകയായിരുന്നു. കൊൽക്കത്തയിലെ ഫ്‌ളൈഓവർ, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങൾ ഉത്തർപ്രദേശിലാണെന്ന വ്യാജേന പരസ്യത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിലേക്ക് നയിച്ചിരുന്നത്. ചിത്രം വിവാദമായതോടെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ അന്ന് രംഗത്തെത്തിയിരുന്നു.
A wrong image was inadvertently included in the cover collage of the advertorial on Uttar Pradesh produced by the marketing department of the newspaper. The error is deeply regretted and the image has been removed in all digital editions of the paper.— The Indian Express (@IndianExpress) September 12, ൨൦൨൧UP govt uses Ma Flyover of Kolkata as their state branding!! Atleast Bengal govt doesn't do that! UP govt on paper has milllions of highways and infras and in reality they use Bengal Branding😝😝
— Reetam Ghosh (@ReetamGhosh8) September 12, ൨൦൨൧
Shame Shame!Keep it in mind all your resources will fall flat in 2024! Khela Hobe! pic.twitter.com/AAYlwejAOy
'കൊൽക്കത്തയിലെ എംഎഎ ഫ്‌ളൈഓവർ, ഞങ്ങളുടെ മാരിയറ്റ്, ഞങ്ങളുടെ മഞ്ഞ ടാക്സികൾ എന്നിവ യുപിയുടെ പരസ്യത്തിൽ! നിങ്ങളുടെ ആത്മാവിനെ മാറ്റുക അല്ലെങ്കിൽ കുറഞ്ഞത് നിങ്ങളുടെ പരസ്യ ഏജൻസിയെ മാറ്റുക. നോയിഡയിൽ എനിക്കെതിരെ എഫ്ഐആറുകൾക്കായി കാത്തിരിക്കുന്നു'- തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. യുപിയുടെ വികസനമെന്നത് ബംഗാളിലെ അടിസ്ഥാന സൗകര്യ വികസനത്തെ ഉപയോഗിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പരിഹസിച്ചിരുന്നു.