തെലങ്കാന കോൺഗ്രസിൽ ഭിന്നത; 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായി റിപ്പോർട്ട്

മന്ത്രിമാരുമായുള്ള ഭിന്നതയാണ് വിമത നീക്കത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

Update: 2025-02-02 11:35 GMT
Turmoil in Telangana Congress? 10 MLAs hold secret meeting
AddThis Website Tools
Advertising

ഹൈദരാബാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിൽ ഭിന്നത പുകയുന്നു. 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായാണ് വിവരം. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎൽഎയുടെ ഫാം ഹൗസിലാണ് യോഗം ചേർന്നത് എന്നാണ് വിവരം.

കോൺട്രാക്ടർമാരുടെ ബില്ലുകൾ പാസാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടുന്ന രണ്ട് മന്ത്രിമാരോടുള്ള എതിർപ്പാണ് രഹസ്യയോഗത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മന്ത്രി പൊങ്ഗുലേതി ശ്രീനിവാസ റെഡ്ഡിയോടാണ് പ്രധാനമായും എംഎൽഎമാർക്ക് എതിർപ്പുള്ളത്.

എംഎൽഎമാരായ നയ്‌നി രാജേന്ദ്ര റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം ശ്രീനിവാസ റെഡ്ഡി, മുരളി നായ്ക്, കുച്ചകുള്ള രാജേഷ് റെഡ്ഡി, സഞ്ജീവ് റെഡ്ഡി, അനിരുദ്ധ് റെഡ്ഡി, ലക്ഷിമികാന്ത റാവു, ദൊന്തി മാധവ റെഡ്ഡി, ബീർല ഇലയ്യ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ഭിന്നത മൂർഛിച്ചതോടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. എംഎൽഎമാരുടെ പരാതികൾ ഉടൻ പരിഹരിക്കണമെന്ന് പാർട്ടി ഹൈക്കമാൻഡ് മുഖ്യമന്ത്രിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. എംഎൽഎമാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാർക്കും നിർദേശം നൽകി. എംഎൽഎമാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും അവരുടെ നിർദേശങ്ങൾ പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News