ദ്വിദിന എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രിയങ്കാ ഗാന്ധി പങ്കെടുക്കില്ല
വിദേശത്ത് തുടരുന്നതിനാലാണ് അഹമ്മദാബാദ് സമ്മേളനത്തിൽ പങ്കെടുക്കാത്തത്


അഹമ്മദാബാദ്: അഹമ്മദാബാദിൽ ഇന്നുമുതല്‍ ആരംഭിക്കുന്ന ദ്വിദിന എഐസിസി സമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുക്കില്ല. വിദേശത്തായതിനാലാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്നാണ് വിവരം. വിശാല പ്രവർത്തകസമിതി യോഗം ഇന്ന് സർദാർ വല്ലഭായി പട്ടേൽ ദേശീയ മ്യൂസിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിലാണ് നടക്കുന്നത്.സെഷനിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന രണ്ട് പ്രമേയങ്ങൾക്ക് യോഗം അംഗീകാരം നൽകും.
പാർട്ടിയില്‍ നവീകരണത്തിനുള്ള മാർഗങ്ങള്‍ക്ക് രൂപം നല്‍കും. ഡിസിസികളെ ശക്തിപ്പെടുത്തുന്നതിനായികൊണ്ടുവരേണ്ട മാറ്റങ്ങളിൽ അന്തിമ തീരുമാനമെടുക്കും... നാളെ നടക്കുന്ന സമേളനത്തിൽ 1700 പ്രതിനിധികൾ പങ്കെടുക്കും.
ഡിസിസികളെ ശക്തിപ്പെടുത്തുന്നതിനായി പാർട്ടിയിൽ കൊണ്ടുവരേണ്ട മാറ്റങ്ങളിൽ പ്രവർത്തകസമിതി അന്തിമ തീരുമാനം എടുക്കും.ഇന്‍ഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ വരണമോ അതോ സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമോയെന്നും യോഗം ചർച്ച ചെയ്യും.