റെയിൽവേ ട്രാക്കിൽ നിന്ന് സെൽഫി; രണ്ട് യുവാക്കൾ ട്രെയിനിടിച്ച്‌ മരിച്ചു

രം​ഗനാഥപുരത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും കൂട്ടുകാർക്കൊപ്പമാണ് സംഭവസ്ഥലത്തെത്തിയത്.

Update: 2023-07-03 12:29 GMT
Two youths knocked down by train while taking selfie in railway track
AddThis Website Tools
Advertising

ചെന്നൈ: റെയിൽവേ ട്രാക്കിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിനിടിച്ച് മരിച്ചു. തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ അണൈപാളയത്ത് കഴിഞ്ഞദിവസമാണ് സംഭവം. ഈറോഡിലെ ബർ​ഗൂർ സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്.

രം​ഗനാഥപുരത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഇരുവരും കൂട്ടുകാർക്കൊപ്പമാണ് സംഭവസ്ഥലത്തെത്തിയത്. ട്രാക്കിനടുത്ത് നിന്ന് സെൽഫിയെടുക്കുമ്പോൾ, തിരുൻവെൽവേലിയിൽ നിന്ന് ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന ബിലാസ്പൂർ എക്‌സ്പ്രസ് യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

സംഭവമറിഞ്ഞ് റെയിൽവേ പൊലീസും മെഡിക്കൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാണ്ഡ്യന്റെയും വിജയ്‌യുടേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News