യു.പി.എസ് പദ്ധതിയിലെ 'യു' സൂചിപ്പിക്കുന്നത് മോദി സർക്കാരിന്റെ 'യു-ടേൺ'; മല്ലികാർജുൻ ഖാർഗെ

പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രർക്കാര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്

Update: 2024-08-25 10:08 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിയായ യു.പി.എസിലെ 'യു' എന്നത് മോദി സർക്കാരിൻ്റെ യു-ടേണുകളെ സൂചിപ്പിക്കുന്നതാണെന്ന്  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രർക്കാര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. അടുത്തിടെ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു ഖര്‍ഗെയുടെ വിമര്‍ശനം. 

ജൂൺ നാലിനുശേഷം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിനുമേൽ ജനങ്ങളുടെ ശക്തിക്ക് പ്രാമുഖ്യം കൈവന്നിരിക്കുന്നുവെന്ന് ഖാര്‍ഗെ എക്സില്‍ കുറിച്ചു.

വഖഫ് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയ്ക്ക് അയച്ച നടപടി, ബ്രോഡ്കാസ്റ്റ് ബിൽ, കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നതതസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം (ലാറ്ററൽ എൻട്രി) നടത്താനുള്ള തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഖാർഗെയുടെ വിമർശനം. 140 കോടി ഇന്ത്യക്കാരെ സ്വേച്ഛാധിപത്യ സർക്കാരിൽനിന്ന് തങ്ങൾ സംരക്ഷിക്കുമെന്നും ഖാർ​ഗെ വ്യക്തമാക്കി. 

പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് ശനിയാഴ്ചയാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 % പെൻഷൻ ഉറപ്പുനൽകുമെന്നും 23 ലക്ഷം പേർക്കു പുതിയ പദ്ധതി ഗുണം ചെയ്യുമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. പെൻഷന്‍ പദ്ധതി 2025 ഏപ്രിൽ ഒന്നിനാണ് നിലവിൽവരിക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News